സിഎംആര്‍എല്ലുമായുള്ള വാര്‍ത്തകളില്‍ മൗനം പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടില്ല; പ്രചരിക്കുന്നത് വ്യാജ വാര്‍ത്താക്കുറിപ്പ്; വിശദീകരിച്ച് കെയുഡബ്ല്യുജെ

സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട് കേരള പത്രപ്രവര്‍ത്ത യൂണിയന്റെ (കെയുഡബ്ല്യുജെ) പേരില്‍ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന വാര്‍ത്താക്കുറിപ്പ് വ്യാജമാണ്. യൂണിയന്‍ ലെറ്റര്‍പാഡ് കൃത്രിമമായി നിര്‍മ്മിച്ച് ജനറല്‍ സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ടാണ് പ്രസിദ്ധീകരണാര്‍ത്ഥം എന്ന പേരില്‍ വ്യാജ വാര്‍ത്താക്കുറിപ്പ് പ്രചരിപ്പിക്കുന്നത്. പത്രപ്രവര്‍ത്തക യൂണിയനെ അപമാനിക്കുകയെന്ന ലക്ഷ്യത്തില്‍ വ്യാജരേഖ തയ്യാറാക്കിയവര്‍ക്കും അത് പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ യൂണിയന്‍ നിയമനടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും അറിയിച്ചു.