നയപരമായ തീരുമാനമായില്ല, സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നത് വൈകും

സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നത് വൈകും. ഇക്കാര്യത്തിൽ നയപരമായ തീരുമാനമായില്ല. കോവിഡ് വിദഗ്ധ സമിതിയാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

സംസ്ഥാനത്ത് കോവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യമാണുള്ളത്. ഈ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറക്കുന്നത് പ്രായോഗികമല്ല. കോവിഡ് മാനദണ്ഡപ്രകാരം ക്ലാസ് തുടങ്ങാൻ സജ്ജമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് ക്ലാസുകൾ തുടങ്ങാമെന്നും വിദഗ്ധ സമിതി വ്യക്തമാക്കുന്നു. എന്നാൽ കോവിഡ് വിദഗ്ധ സമിതിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്.

സ്‌കൂളുകൾ തുറക്കേണ്ടതിന്റെ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി വിവിധ സമിതികളുടെ ശിപാർശ സർക്കാരിന്റെ മുന്നിലുണ്ട്. ഈ ശിപാർശകൾ കോവിഡ് വിദഗ്ധ സമിതിക്ക് കൈമാറി. അന്തിമതീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.