കെ പി രാമനുണ്ണിക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്

ചെറുകഥാകൃത്തും നോവലിസ്റ്റുമായ കെ.പി രാമനുണ്ണിക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്. “ദൈവത്തിന്റെ പുസ്തകം” എന്ന കൃതിക്കാണ് അവാര്‍ഡ് ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

മു​ഹ​മ്മ​ദ് ന​ബി, ക്രി​സ്തു, കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ ജീ​വി​തം പ​റ​യു​ന്ന നോ​വ​ലി​ന്‍റെ പ്ര​മേ​യം വി​ചി​ത്ര​വും അ​തേ​സ​മ​യം രാ​ഷ്‌​ട്രീ​യ പ്രാ​ധാ​ന്യ​മു​ള്ള​തു​മാ​ണ്. ത​ക​ഴി​യു​ടെ ‘ക​യ​റി’​നും വി​ലാ​സി​നി​യു​ടെ ‘അ​വ​കാ​ശി​ക​ൾ’​ക്കും ശേ​ഷം മ​ല​യാ​ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന ഏ​റ്റ​വും വ​ലി​യ നോ​വ​ലാ​ണി​ത്.

സുഫി പറഞ്ഞ കഥ എന്ന നോവലിന് മുന്‍പ് കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇതിനു പുറമേ വയലാര്‍ പുരസ്‌കാരം, ഇടശ്ശേരി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

ജാതി ചോദിക്കുക, പ്രണയപര്‍വ്വം, കുര്‍ക്‌സ്, പുരുഷ വിലാപം,അവള്‍ മൊഴിയുകയാണ്, ചരമവാര്‍ഷികം, ദൈവത്തിന്റെ പുസ്തകം, അനുഭവം ഓര്‍മ യാത്ര എന്നിവ പ്രധാന കൃതികളാണ്.