ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തിന് ഉള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യം; തന്ത്രിമാരുടെ അഭിപ്രായം തേടി സര്‍ക്കാര്‍

ക്ഷേത്രത്തിനുള്ളില്‍ ഷര്‍ട്ട് ധരിച്ച് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച നിവേദനത്തില്‍ തന്ത്രിമാരുടെ അഭിപ്രായം തേടി സര്‍ക്കാര്‍. രണ്ടുമാസം മുമ്പ് തൃശ്ശൂര്‍ സ്വദേശിയായ കെ ജി അഭിലാഷ് ദേവസ്വം ബോര്‍ഡിന് നല്‍കിയ നിവേദനത്തിലാണ് ആവശ്യം. നിവേദനം സര്‍ക്കാര്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കൈമാറി. തന്ത്രിമാരുടെ അഭിപ്രായമറിഞ്ഞ ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

ശബരിമല യുവതീപ്രവേശ വിഷയം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ തന്ത്രിമാരുടെ അഭിപ്രായം തേടിയത്. സംസ്ഥാനത്തെ മിക്ക ക്ഷേത്രങ്ങളിലും ക്ഷേത്രത്തിനകത്തോ നാലമ്പലത്തിലോ പുരുഷന്‍മാര്‍ക്ക് ഷര്‍ട്ടിട്ട് പ്രവേശിക്കാന്‍ അനുവാദമില്ല.