വിദേശയാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി കേരളത്തില്‍;  സ്വീകരിക്കാന്‍ ഉന്നത ദ്യോഗസ്ഥരെത്തിയില്ല; ചോദ്യങ്ങളോട് പ്രതികരിക്കാതെ പിണറായി

വിദേശയാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തിരിച്ചെത്തി. ദുബായ്തിരുവനന്തപുരം വിമാനത്തില്‍ ഇന്ന് പുലര്‍ച്ചെ 3.15നാണ് മുഖ്യമന്ത്രി കേരളത്തിലെത്തിയത്. മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയില്ല.

മുന്‍കൂട്ടി അറിയിച്ചതിലും നേരത്തെയാണ് മുഖ്യമന്ത്രിയുടെ മടക്കം. മേയ് 19നു രാത്രി തിരിച്ചെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. നേരത്തെ 21നു മടങ്ങിയെത്തും വിധമായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര ക്രമീകരിച്ചിരുന്നത്. ഇതില്‍ മാറ്റം വരുത്തിയാണ് മടക്കം. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും മകളുടെ കുട്ടിയുമുണ്ടായിരുന്നു. ദുബായ്, സിംഗപൂര്‍, ഇന്തോനീഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് മുഖ്യമന്ത്രി തലസ്ഥാനത്തെത്തിയത്. വിദേശയാത്ര സംബന്ധിച്ച ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.

Read more

മേയ് ആറിനാണ് സ്വകാര്യ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി കുടുംബത്തോടൊപ്പം വിദേശത്തേക്കു പോയത്. മുഖ്യമന്ത്രിക്കൊപ്പം വിദേശപര്യടനത്തിലായിരുന്ന മരുമകനും മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസും ഭാര്യ വീണയും നാളെ തിരിച്ചെത്തും.