'രാജ്ഭവന്‍ മാര്‍ച്ചിലെ ജീവനക്കാര്‍ക്ക് എതിരെയുള്ള നടപടികളില്‍ സന്തോഷം'; ബി.ജെ.പിയുടെ പോരാട്ടത്തെ പിന്തുണയ്ക്കണമെന്ന് കെ. സുരേന്ദ്രന്‍

എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത സര്‍ക്കാര്‍ജീവനക്കാര്‍ക്കെതിരെയുള്ള നടപടികള്‍ക്കു ജീവന്‍വച്ചു തുടങ്ങിയതില്‍ സന്തോഷമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.സര്‍വീസ് ചട്ടങ്ങളുടെ ലംഘനം എന്നതു കൂടാതെ നാടിന്റെ വികസനത്തിന് വലിയ തടസമാണിത്. കേരളത്തില്‍ പതിറ്റാണ്ടുകളായി ഇത് നിര്‍ബാധം തുടരുകയാണ്. ഭരിക്കുന്ന കക്ഷികളുടെ ഒത്താശയോടെയാണ് ഈ ധിക്കാരം നടക്കുന്നത്. റജിസ്റ്ററില്‍ ഒപ്പിട്ടു ശമ്പളവും വാങ്ങി പാര്‍ട്ടിക്കുവേണ്ടി പണിയെടുക്കുക എന്നത് ഒരു അവകാശമായി കൊണ്ടുനടക്കുകയാണ് ഒരു കൂട്ടം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. പാവപ്പെട്ട ജനങ്ങള്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ നിരവധി ആവശ്യങ്ങള്‍ക്കായി നിരന്തരം കയറിയിറങ്ങുകയാണ്. ഏകദേശം അഞ്ചു ലക്ഷത്തോളം ഫയലുകളാണ് ഭരണസിരാകേന്ദ്രത്തില്‍ മാത്രം തീര്‍പ്പാവാതെ കെട്ടിക്കിടക്കുന്നതെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സര്‍ക്കാര്‍ ജീവനക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നത് ഏറ്റവും വലിയ സാമൂഹ്യതിന്മകളിലൊന്നാണ്. സര്‍വീസ് ചട്ടങ്ങളുടെ ലംഘനം എന്നതു കൂടാതെ നാടിന്റെ വികസനത്തിന് വലിയ തടസമാണിത്. കേരളത്തില്‍ പതിറ്റാണ്ടുകളായി ഇത് നിര്‍ബാധം തുടരുകയാണ്. ഭരിക്കുന്ന കക്ഷികളുടെ ഒത്താശയോടെയാണ് ഈ ധിക്കാരം നടക്കുന്നത്. റജിസ്റ്ററില്‍ ഒപ്പിട്ടു ശമ്പളവും വാങ്ങി പാര്‍ട്ടിക്കുവേണ്ടി പണിയെടുക്കുക എന്നത് ഒരു അവകാശമായി കൊണ്ടുനടക്കുകയാണ് ഒരു കൂട്ടം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. പാവപ്പെട്ട ജനങ്ങള്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ നിരവധി ആവശ്യങ്ങള്‍ക്കായി നിരന്തരം കയറിയിറങ്ങുകയാണ്. ഏകദേശം അഞ്ചു ലക്ഷത്തോളം ഫയലുകളാണ് ഭരണസിരാകേന്ദ്രത്തില്‍ മാത്രം തീര്‍പ്പാവാതെ കെട്ടിക്കിടക്കുന്നത്.

ഇത് അവസാനിപ്പിക്കണമെന്ന ജനങ്ങളുടെ ആഗ്രഹം യാഥാര്‍ഥ്യമാക്കാന്‍ ബിജെപി തുടങ്ങിവച്ച നിയമപരവും രാഷ്ട്രീയപരവുമായ നീക്കങ്ങള്‍ ഫലം കണ്ടുതുടങ്ങുന്നു എന്നുവേണം കണക്കാക്കാന്‍. രാജ്ഭവന്‍ മാര്‍ച്ചില്‍ ജീവനക്കാര്‍ പങ്കെടുക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ചീഫ് സെക്രട്ടറി നടപടി എടുക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. തെളിവുകള്‍ ചീഫ് സെക്രട്ടറിക്കു നല്‍കിയിട്ടും നടപടി വൈകിയതുകൊണ്ടാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. ഏതായാലും നടപടികള്‍ക്കു ജീവന്‍വച്ചു തുടങ്ങിയതില്‍ സന്തോഷം. എന്നാല്‍ ഇനിയും തുടര്‍ നടപടികള്‍ വേണ്ടിവരുമെന്നുറപ്പ്.

Read more

ഒട്ടുമിക്ക ഉദ്യോഗസ്ഥരെയും നേതാക്കള്‍ നിര്‍ബന്ധിച്ച് കൊണ്ടുപോകുന്നതാണ്. അതുകൊണ്ടാണ് ആദ്യഘട്ടത്തില്‍ നേതാക്കള്‍ക്കെതിരെ നടപടിയുമായി നീങ്ങിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവിവേകപൂര്‍വമായ നടപടികളില്‍ നിന്ന് പിന്മാറണമെന്നാണ് പൊതുജനം ആഗ്രഹിക്കുന്നത്. അതുപോലെ പ്രധാനപ്പെട്ടതാണ് തൊഴിലുറപ്പു തൊഴിലാളികളെ തൊഴില്‍ സമയത്ത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോകുന്നതും. അതു അവസാനിപ്പിക്കാനും നടപടി വേണ്ടതുണ്ട്. തികച്ചും നീതിപൂര്‍വകമായ ഈ ആവശ്യത്തിന് എല്ലാ നല്ല മനുഷ്യരുടെയും പിന്തുണയുണ്ടാവണമെന്നു വിനീതമായി അഭ്യര്‍ഥിക്കുന്നു.