‘മോഡിക്ക്’ ഒരു വോട്ട്; പത്തനംതിട്ടയിൽ വോട്ട് തേടി സിപിഎം, കാരണം ഇതാണ്

പത്തനംതിട്ടയിൽ ‘മോഡിക്ക്’ വോട്ട് തേടി സി.പി.ഐ.എം രം​ഗത്ത്. എന്നാൽ ഈ മോഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല, സിപിഎം കോന്നിതാഴം ലോക്കൽ കമ്മറ്റി സെക്രട്ടറി ജിജോ മോഡിയാണ്.

പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ മലയാലപ്പുഴ ഡിവിഷനിൽ ഇടത് സ്ഥാനാർത്ഥിയായാണ് ജിജോ മോദി ജനവിധി തേടുന്നത്. വീട്ടുപേരിൽ നിന്നാണ് ജിജോയ്ക്ക് ഈ വ്യത്യസ്തമായ പേര് ലഭിച്ചത്.

മോഡിയിൽ എന്നാണ് ജിജോയുടെ വീട്ടു പേര്. സ്കൂളിൽ ചേർത്തപ്പോഴാണ് ജിജോ മോഡി എന്ന പേര് നൽകിയത്. രാഷ്ട്രീയത്തിനപ്പുറമുള്ള വോട്ടുകൾ നേടാൻ ജിജോ മോഡിക്ക് കഴിയുമെന്നാണ് ഇടതുപക്ഷം അവകാശപ്പെടുന്നത്.

ബിജെപിയിൽ പോലും മോഡിക്ക് ശക്തമായ എതിരാളികൾ ഇല്ല. നരേന്ദ്ര മോഡി പ്രധാനമന്ത്രിയായതി ശേഷമാണ് തൻറെ പേര് ശ്രദ്ധിക്കപ്പെട്ടതെന്നും ജിജോ മോഡി പറയുന്നു.

ആശയപരമായി വിയോജിപ്പുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ പേരിൽ അറിയുന്നതിൽ സന്തോഷമുണ്ടെന്നും ജിജോ മോഡി പറയുന്നു