ഐ.എസ്.ആര്‍.ഒ ചാരക്കേസ്; നിര്‍ണായക നീക്കവുമായി സി.ബി.ഐ

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചനക്കേസില്‍ നിര്‍ണ്ണായ നീക്കവുമായി സിബിഐ. മുമ്പ് പ്രതിചേര്‍ത്ത പോലീസ് ഉദ്യോഗസ്ഥരെ കേസില്‍ മാപ്പു സാക്ഷിയാക്കാനാണ് തീരുമാനം. ഗൂഢാലോചന തെളിയിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം. സിബി മാത്യൂസ് അടക്കമുള്ളവരാണ് കേസിലെ പ്രതികള്‍.

ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരായ ഡോ. ശശികുമാറും ഡോ. നമ്പി നാരായണനും ചാരവനിതകളായ മറിയം റഷീദയ്ക്കും ഫൗസിയ ഹസ്സനും ഇന്ത്യയുടെ ക്രയോജനിക് റോക്കറ്റ് സാങ്കേതിക വിദ്യ ചോര്‍ത്തി നല്‍കി എന്നതായിരുന്നു ആരോപണം. കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പുറത്ത് പോകണ്ടതായി വന്നു.

1994 നവംബര്‍ 30ന് ചാരവൃത്തി ആരോപിച്ച് നമ്പി നാരാണനെ അറസ്റ്റ് ചെയ്യുകയും അന്‍പതു ദിവസം ജയിലില്‍ അടക്കുകയുമുണ്ടായി. ഐഎസ്ആര്‍ഒ വികസിപ്പിച്ചുകൊണ്ടിരുന്ന ക്രയോജനിക് എഞ്ചിന്‍ സാങ്കേതികവിദ്യയെ ചുറ്റിപ്പറ്റിയായിരുന്നു ചാരവൃത്തി ആരോപണം.

പിന്നീട് നിരപരാധിയാണന്നു മനസ്സിലാക്കി 1998ല്‍ സുപ്രീം കോടതി നമ്പി നാരായണനെ കുറ്റവിമുക്തനാക്കി.