കേരള ബ്ലാസ്റ്റേഴ്‌സ്- ചെന്നൈ എഫ്.സി പോരാട്ടം; കൊച്ചിയില്‍ ഗതാഗത നിയന്ത്രണം

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് -ചെന്നൈ എഫ്.സി പോരാട്ടത്തോട് അനുബന്ധിച്ച് കൊച്ചി നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നു സ്‌സ്റ്റേഡിയവുമായി ബന്ധിപ്പിക്കുന്ന ഒരു റോഡുകളില്‍ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പൊതുജനങ്ങള്‍ പരമാവധി പൊതു ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. രാവിലെ 7.30 മുതല്‍ രാത്രി 10.30വരെയാണ് ഗതാഗതനിയന്ത്രണം.

Read more

വടക്കന്‍ ജില്ലകളില്‍നിന്ന് കളികാണാന്‍ എത്തുന്നവര്‍ ആലുവയില്‍നിന്നും തെക്കന്‍ ജില്ലകളില്‍നിന്ന് എത്തുന്നവര്‍ വൈറ്റിലയില്‍നിന്നും മെട്രോയും ബസുകളും ഉപയോഗപ്പെടുത്തണം. നഗരത്തില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ കണ്ടെയ്‌നര്‍ റോഡിലും മറൈന്‍ ഡ്രൈവിലും പാലാരിവട്ടം ബൈപാസിലും പാര്‍ക്ക് ചെയ്യണം. വൈകീട്ട് മൂന്ന് മുതല്‍ ഏഴുവരെയായിരിക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനം.