പോസ്റ്റല്‍ ബാലറ്റ് കാണാതായ സംഭവം: പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ പോസ്റ്റല്‍ ബാലറ്റ് കാണാതായ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മലപ്പുറം ജില്ലാ കളക്ടര്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നുമാണ് ജില്ലാ കളക്ടറുടെ ശിപാര്‍ശ.

നേരത്തെ കലക്ടര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് നാല് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയിരുന്നു. ഇതും നിയമവശങ്ങളും പരിശോധിച്ച് തിങ്കളാഴ്ച്ച ജില്ലാ കലക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Read more

ജനപ്രാതിനിധ്യ നിയമത്തിന്റെ 134, 136 വകുപ്പുകള്‍ പ്രകാരം കേസെടുത്ത് പെരിന്തല്‍മണ്ണ പൊലീസ് ആണ് കേസ് അന്വേഷിക്കുക.