സംസ്ഥാനത്തെ സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞനിരക്കിൽ. പവന് 360 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 1,16,720 രൂപയിലെത്തി. ഒരു ഗ്രാമിന് 14,590 റോപായാണ് വില. 45 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്.
ഇന്നലെ 14,635 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. സ്വർണത്തിനൊപ്പം വെള്ളി വിലയും ഇന്ന് ഇടിഞ്ഞു. ഇന്നത്തെ വെള്ളി വില ഗ്രാമിന് 279.90 രൂപയും കിലോഗ്രാമിന് 2,79,900 രൂപയുമാണ്. ഒരു കിലോ വെള്ളിയ്ക്ക് ഇന്ന് 100 രൂപയാണ് കുറഞ്ഞത്.
കഴിഞ്ഞ ഒരാഴ്ചയായി വില താഴ്ന്നു വരികയാണ്. വലിയ ഇടിവ് സംഭവിക്കുന്നില്ലെങ്കിലും ഓരോ ദിവസവും വില താഴ്ന്നത് ഒരാഴ്ച്ചത്തെ നിലവാരം നോക്കുമ്പോൾ നേട്ടമാകും. ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ വിലയേക്കാൾ 10000 രൂപ കുറവാണ് ഇന്നത്തെ വില.







