സിപിഎമ്മിന് നേരെ ഭീഷണിയുമായി പി വി അൻവർ. തന്നേയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ് പി വി അൻവറിന്റെ ഭീഷണി. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവർത്തകരെ വിടുന്ന സിപിഎം നേതാക്കൾക്കുള്ള സൂചനയാണ് ഇതെന്നും പി വി അൻവർ പറഞ്ഞു.
ഞങ്ങൾ തലക്കേ അടിക്കൂ. പറഞ്ഞു വിടുന്ന തലകൾക്കെതിരെ തന്നെ അടിക്കുമെന്നും പി വി അൻവർ വ്യക്തമാക്കി. തദ്ദേശതിരഞ്ഞെടുപ്പിൽ ചുങ്കത്തറയിലെ വിജയത്തിന് പിന്നാലെ ചുങ്കത്തറയിലെ വനിത പഞ്ചായത്തംഗത്തെ സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയിരുന്നു. അൻവറിന്റെ ഒപ്പം നടന്നാൽ കുടുംബം അടക്കം പണി തീർത്തുകളയുമെന്നായിരുന്നു സിപിഎം ഏരിയാ സെക്രട്ടറിയുടെ വോയ്സ് മെസേജ്.
ഇതിനെതിരെയാണ് പി വി അൻവറിന്റെ പ്രതികരണം. ഭീഷണിക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് പി വി അൻവർ പറഞ്ഞു. ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താൻ പഠിച്ചിട്ടില്ലെന്നും മുന്നിൽ നിന്ന് തന്നെ പ്രവർത്തിക്കാനാണ് തീരുമാനമെന്നും പി വി അൻവർ കൂട്ടിച്ചേർത്തു.