സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങള്‍ക്കും 22-ന് അവധി

സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങള്‍ക്കും ഈ മാസം 22-ന് അവധി പ്രഖ്യാപിച്ചു. കെ.എ.എസ് പരീക്ഷ നടക്കുന്നതിനാലാണ് അവധി. പകരം പ്രവൃത്തി ദിനം പിന്നീട് അറിയിക്കും.

കെ.എ.എസ് പരീക്ഷ നടക്കുന്ന വിദ്യാലയങ്ങള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാനത്തെ ഭൂരിപക്ഷം സ്‌കൂളുകളിലും കെഎഎസ് പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ അധ്യയനം തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.