വിദ്വേഷ പ്രസംഗത്തില്‍ അറസ്റ്റിലായ മുന്‍ എംഎല്‍എ പി സി ജോര്‍ജിന് പൂര്‍ണ പിന്തുണയുമായി ഹിന്ദു ഐക്യവേദി. ചില സത്യങ്ങള്‍ പറഞ്ഞതിനാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തതെന്നും കേരളത്തിലേത് ജിഹാദികള്‍ക്ക് കീഴ്‌പ്പെട്ട ഭരണകൂടമാണെന്നും കെ പി ശശികല ടീച്ചര്‍ പ്രതികരിച്ചു.
സമൂഹത്തിന്റെ ആശങ്കകള്‍ പങ്കുവെയ്ക്കുക എന്നത് നേതാക്കളുടെ ഉത്തരവാദിത്വമാണ്. ആശങ്കകള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് കാര്യങ്ങള്‍ പറയുന്നത്. എന്നാല്‍ വാര്‍ത്തകള്‍ അറസ്റ്റിലേക്ക് ചുരുക്കി ആരോപണങ്ങള്‍ തേച്ചുമായ്ച്ചു കളയാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും ശിശികല ടീച്ചര്‍ ആരോപിക്കുന്നു.
തിരുവനന്തപുരം നന്ദാവനം എ ആര്‍ ക്യാമ്പിലെത്തിച്ചാണ് പിസി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 153എ, 295എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മതസ്പര്‍ദ്ധ വളര്‍ത്തല്‍, മത വികാരം വ്രണപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് പിസി ജോര്‍ജിനെതിരെ ചുമത്തിയിരിക്കുന്നത്. കമ്മീഷണര്‍ സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. അറസ്റ്റിന് ശേഷം വഞ്ചിയൂരിലുള്ള മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കും.
Read more
തിരുവനന്തപുരം അനന്തപുരിയില്‍ ഹിന്ദു മഹാസമ്മേളനത്തിന്റെ മൂന്നാംദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു പി.സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. തുടര്‍ന്ന് യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ളവര്‍ പരാതി നല്‍കിയിരുന്നു. കമ്മീഷണര്‍ സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. പി.സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തതിന് തൊട്ടുപിന്നാലെ എ.ആര്‍ ക്യാമ്പിന് പുറത്ത് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. അദ്ദേഹത്തെ കാണാനെത്തിയ കേന്ദ്രമന്ത്രി വി മുരളീധരന് പൊലീസുകാര്‍ അനുമതി നിഷേധിക്കുകയും ചെയ്തു.