വി.ടി. ബല്‍റാമിനെ വിടാതെ സിപിഐ എം ; തൃത്താലയില്‍ കരിങ്കൊടി കാണിച്ചു

എ.കെ.ജിക്കെതിരായി വിവാദ പരാമര്‍ശം നടത്തിയ വി.ടി ബല്‍റാമിനെതിരെ വീണ്ടും സിപിഐ എം പ്രതിഷേധം. ബല്‍റാമിന്റെ വാഹനത്തിനു നേരെയാണ് സിപിഐ എം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.

പ്രതിഷേധക്കാര്‍ എംഎല്‍എയുടെ വാഹനം തടയാന്‍ ശ്രമിച്ചിരുന്നു. പക്ഷേ അകമ്പടി വന്ന പൊലീസ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റി. പ്തിഷേധത്തെ താന്‍ മാനിക്കുന്നു. പക്ഷേ പരിപാടികള്‍ തടയാന്‍ ശ്രമിക്കുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്നു ബല്‍റാം പറഞ്ഞു.

ക്ഷീരോല്‍പാദന സഹകരണ സംഘങ്ങള്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംബന്ധിക്കാന്‍ പോകുന്ന വേളയിലാണ് എംഎല്‍എയെ പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചത്.