'സത്യത്തിന്റെ ചൂടേറ്റുവളര്‍ന്ന കുട്ടി അനീതികള്‍ക്കെതിരെ വിരല്‍ ചൂണ്ടിയപ്പോള്‍ അയോഗ്യനാക്കുന്നു' രാഹുലിന് പിന്തുണ പ്രഖ്യാപിച്ച് ഹരീഷ് പേരടി

രാഹുല്‍ഗാന്ധിക്ക് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി. ജനാധിപത്യത്തില്‍ രാഹുലിന്റെ അയോഗ്യത വലിയ യോഗ്യതയായി മാറുകയാണെന്ന് ഹരീഷ് പേരടി തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സത്യത്തിന്റെ ചൂടേറ്റ് വളര്‍ന്ന ആ കുട്ടി മുഖമുയര്‍ത്തി അനിതികള്‍ക്കെതിരെ വിരല്‍ ചൂണ്ടിയപ്പോള്‍..പലരും ഇന്ന് അയാളെ ഭയപ്പെടുന്നു, അയോഗ്യതകള്‍ കല്‍പ്പിക്കുന്നുവെന്നാണ് അദ്ദേഹം തന്റ് എഫ് ബി പേജില്‍ കുറിച്ചത്.

ഹരീഷ് പേരടിയുടെ ഫേസ് ബുക്ക് പോസ്റ്റ്

രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച സ്വന്തം അമ്മയുടെ ചിതയിലേക്ക് നോക്കി നില്‍ക്കുന്ന സ്വന്തം അച്ഛന്റെ നെഞ്ചില്‍ അഭയം പ്രാപിച്ച ആ കുട്ടിക്ക് അന്നറിയില്ലായിരുന്നു ആ അച്ഛനും രാജ്യത്തിനു വേണ്ടി രക്തസാക്ഷിയാവുമെന്ന് …സത്യത്തിന്റെ ചൂടേറ്റ് വളര്‍ന്ന ആ കുട്ടി മുഖമുയര്‍ത്തി അനിതികള്‍ക്കെതിരെ വിരല്‍ ചൂണ്ടിയപ്പോള്‍..പലരും ഇന്ന് അയാളെ ഭയപ്പെടുന്നു…അയോഗ്യതകള്‍ കല്‍പ്പിക്കുന്നു..അതുകൊണ്ട്തന്നെ ജനാധിപത്യത്തില്‍ ഈ അയോഗ്യത വലിയ യോഗ്യതയായി മാറുന്നു…അയാളുടെ സത്യന്വേഷണ പരീക്ഷണങ്ങള്‍ക്കൊപ്പം

Read more