പത്രപ്രവര്‍ത്തക പെന്‍ഷന്‍ 20000 രൂപയാക്കി ഉയര്‍ത്തണം; പുതിയ വേജ് ബോര്‍ഡ് രൂപീകരിക്കുക; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് കെ.യു.ഡബ്ല്യു.ജെ

മാധ്യമപ്രവര്‍ത്തക പെന്‍ഷന്‍ 20000 രൂപയാക്കി ഉയര്‍ത്തണമെന്ന് കെയുഡബ്ല്യുജെ ദൃശ്യമാധ്യമ വിഭാഗത്തിലെ വീഡിയോ എഡിറ്റര്‍മാരെയും മാധ്യമ സ്ഥാപനങ്ങളിലെ കരാര്‍ ജീവനക്കാരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുക കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ മാധ്യമപ്രവര്‍ത്തകരുടെ ട്രെയിന്‍ യാത്രാ ആനുകൂല്യം പുന:സ്ഥാപിക്കുക, ശമ്പളത്തിന് ആനുപാതികമായ പി എഫ് പെന്‍ഷന്‍ മുഴുവന്‍ പത്ര ദൃശ്യ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുക,

മാധ്യമപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും ശമ്പളവും ആനുകൂല്യങ്ങളും നിശ്ചയിക്കുന്നതിന് പുതിയ വേജ് ബോര്‍ഡ് രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് പ്രമേയത്തിലൂടെ ഉന്നയിച്ചു.എബി ടോണിയോ, സി രാജ, വി വിവിന എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു.

കെ താജുദ്ദീന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.വാര്‍ഷിക സമ്മേളനം പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സാനു ജോര്‍ജ് തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനുപമ ജി നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ജി പ്രമോദ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറര്‍ സുരേഷ് വെള്ളിമംഗലം വൈസ് പ്രസിഡന്റ് ആര്‍.ജയപ്രസാദ് എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ എന്‍ സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി രാകേഷ് കെ നായര്‍ നന്ദി രേഖപ്പെടുത്തി.