ഗവർണറുടെ നയപ്രഖ്യാപനം; സാമ്പത്തിക മേഖല കടുത്ത വെല്ലുവിളിയിൽ, ഇന്ദിര ഗ്യാരണ്ടിയുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപനം

വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം തുടങ്ങി. സർക്കാരിന്റെ ഈ വർഷത്തെ നയ പരിപാടികൾ സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങളാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേഖർ നടത്തുന്നത്. മലയാളത്തിൽ നമസ്കാരം പറഞ്ഞാണ് ഗവർണർ നയപ്രഖ്യാപനം ആരംഭിച്ചത്. ലോകഭവന്റെ നിർദേശം തള്ളി വന്ദേമാതരം മുഴുവൻ ഭാഗവും വായിച്ചില്ല. മുഴുവൻ ഭാഗം വായിക്കണ്ടെന്ന് മുഖ്യമന്ത്രി സ്പീക്കർക്ക് നിർദേശം നൽകി.

ഇന്ദിര ഗ്യാരണ്ടി പറഞ്ഞാണ് ഗവർണറുടെ നയപ്രഖ്യാപനം ആരംഭിച്ചത്. സമഗ്ര മേഖലയിലും വളർച്ച ഉണ്ടെങ്കിലും ചിലതിൽ പിന്നോട്ടാണെന്ന് നയപ്രഖ്യാപനത്തിൽ പറയുന്നു. സാമ്പത്തിക മേഖലയിൽ കടുത്ത വെല്ലുവിളയാൻ. കേന്ദ്രവുമായി സഹകരിച്ച് മുന്നോട്ട് പോകും. മനുഷ്യ മൃഗ സംഘർഷങ്ങൾ കുറയ്ക്കും. നിക്ഷേപ സൗഹൃദ സമീപനം ഉറപ്പാക്കും. വയോജന വകുപ്പ് ഇന്ത്യയിൽ ആദ്യം. സഹകരണ മേഖല ശക്തമാക്കും.

Read more

കേന്ദ്രവുമായി സഹകരിച്ച് മുന്നോട്ട് പോകും. വനിതാ കർഷക കൺസേർഷ്യം ഉടൻ നടപ്പിലാക്കും. തിയേറ്റർ മേഖലക്ക് പ്രാധാന്യം. സഹകരണ സംഘങ്ങളിൽ ഉടൻ തിരഞ്ഞെടുപ്പ്. പ്ലസ്‌വൺ സീറ്റുകൾ വർധിപ്പിക്കും. തീർത്ഥാടന ടൂറിസം വർധിപ്പിക്കും. ചലച്ചിത്ര മേഖല മറ്റിടങ്ങയിലേക്ക് വ്യാപിപ്പിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ മികച്ചതാക്കും. എ ഐ സാങ്കേതിക വിദ്യക്ക് പ്രാധാന്യം നൽകും. ഇന്ദിര ഗ്യാരണ്ടിയുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപനം.