സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,11,040 രൂപയാണ് ഇന്ന് രാവിലത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 13,880 രൂപയാണ് ഇന്നത്തെ വില. ഇന്നലെ വൈകുന്നേരം വന്ന റിപ്പോർട്ട് പ്രകാരം ഗ്രാമിന് 135 വർധിച്ച് 14020 രൂപയും
പവന് 1,12,160 രൂപയായിരുന്നു വില.
സ്വർണ്ണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യമാണ്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോർഡ് നിരക്ക്.
അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ യുദ്ധസാഹചര്യങ്ങളുമാണ് സ്വർണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നത്. അതേ സമയം വെള്ളി വിലയിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാം വെളളിക്ക് 2,550 രൂപയുമാണ് വില വരുന്നത്.







