സ്വർണവിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ നിരക്ക് ഇങ്ങനെ

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് 75 രൂപ കുറഞ്ഞ് വില 1,09,880 രൂപയായി. ഒരു ഗ്രാമിന് ഇന്ന് 13,735 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ രണ്ട് ദിവസമായി സ്വർണ വിലയിൽ ചെറിയ ഇടിവുണ്ടായിട്ടുണ്ട്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണ വില 1,09,240 രൂപയാണ്. ഏപ്രിൽ 2 ന് ആണ് ഈ വില രേഖപ്പെടുത്തിയിരുന്നത്.

2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോർഡ് നിരക്ക്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും 10 പവൻ വെള്ളിക്ക് 2500 രൂപയുമാണ് വില വരുന്നത്.

Read more