തിരുവനന്തപുരത്ത് കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ക്രൂരമായി മർദ്ദിച്ച് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ റൗഡി അറസ്റ്റിൽ. കരിമഠം കോളനി TC 37/35-ൽ മണികണ്ഠന്റെ മകൻ സനൽകുമാർ എന്ന വാവാച്ചിയെയാണ് പൂജപ്പുര പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
പൂജപ്പുരയിൽ വാടകയ്ക്ക് താമസിക്കുകയാണ് വാവാച്ചിയും കുടുംബവും. അവിടെ വച്ചുണ്ടായ കുടുംബതർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു വാക്കുതർക്കത്തിനിടെ പ്രകോപിതനായ പ്രതി ഭാര്യയെ അസഭ്യം പറയുകയും തലയിലും മുഖത്തും മാരകമായി മർദ്ദിക്കുകയും ചെയ്തു കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയ ശേഷം കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയും ചെയ്തു.
Read more
ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്. അറസ്റ്റിലായ സനൽകുമാർ മയക്കുമരുന്ന് കേസിലും വധശ്രമകേസിലും ഉൾപ്പെട്ടിട്ടുള്ള സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് വ്യക്തമാക്കി. ഭാര്യയെ കുത്തിയതിനു ശേഷം ഒളിച്ചോടാൻ ശ്രമിച്ച വാവാച്ചിയെ പൂജപ്പുര എസ്‌എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘംഅതിവിദഗ്ധമായാണ് പിടികൂടിയത്.







