ഇന്ധനവില വർദ്ധന; പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

ഇന്ധനവില വർദ്ധനക്കെതിരെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഇന്ധനവില വർദ്ധന സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംഎൽഎയാണ് നോട്ടീസ് നൽകിയത്.

ഇന്ധനവില വർദ്ധന ചരിത്രത്തിൽ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയ സാഹചര്യത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അധിക നികുതി ചുമത്തുന്നത് ഒഴിവാക്കണമെന്നാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Read more

അതേസമയം രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റര്‍ പെട്രോളിന് 48 പൈസയാണ് ഇന്ന് കൂട്ടിയത്. ഡീസലിന് ഇന്ന് വില കൂട്ടിയിട്ടില്ല. തിരുവനന്തപുരത്ത് പെട്രോൾ വില 112 രൂപ 73 പൈസയും കോഴിക്കോട് 111 രൂപ 18 പൈസയാണ്. കൊച്ചിയിൽ പെട്രോളിനു 110.26 രൂപയാണ്. ഒരു മാസത്തിനിടെ പെട്രോളിന് ഏഴ് രൂപ എണ്‍പത്തിരണ്ട് പൈസയും ഡീസലിന് എട്ട് രൂപ എഴുപത്തൊന്ന് പൈസയുമാണ് കൂടിയത്.