കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതിയുടെ ഗുണഫലം ലഭ്യമാകുക ട്രാന്സ്ജന്ഡര് സമൂഹത്തിനും. പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഹ്യമന്ത്രി വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന ഇന്ദിരാ ഗ്യാരണ്ടി ജൂണ്‍ 15 മുതല്‍ യാഥാര്‍ത്ഥ്യമാകുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്
Read more
യു.ഡി.എഫ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത കെ.എസ്.ആര്.ടി.സിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന ഇന്ദിരാ ഗ്യാരണ്ടി ജൂണ്‍ 15 മുതല്‍ യാഥാര്‍ത്ഥ്യമാകുകയാണ്.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ന് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ യോഗം നടന്നു. ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രാന്സ്ജന്ഡര് സമൂഹത്തിനും പദ്ധതിയുടെ ഗുണഫലം ലഭ്യമാകും.







