ബി.സി.സി.ഐ മുന്‍ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി അന്തരിച്ചു

ബോര്‍ഡ് ഓഫ് കംട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യയുടെ(ബി.സി.സി.ഐ) മുന്‍ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി അന്തരിച്ചു. അദ്ദേഹത്തിന് 58 വയസ്സായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചത്. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അമിതാഭ് ജാര്‍ഖണ്ഡ് പോലീസില്‍ ഐജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനിലെ സജീവ പ്രവര്‍ത്തകനായിരുന്ന അമിതാഭ് ചൗധരി റാഞ്ചി ക്രിക്കറ്റ് സ്റ്റേഡിയത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി പ്രവര്‍ത്തിച്ചു.

Read more

അമിതാഭ് ചൗധരിയുടെ നേതൃത്വത്തിലാണ് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്റെ ആസ്ഥാനം ജംഷഡ്പൂരില്‍ നിന്ന് റാഞ്ചിയിലേക്ക് മാറ്റിയത്. ബിസിസിഐയുടെ ജോയിന്റ് സെക്രട്ടറി, അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.