വർക്കല ബീച്ചിൽ അവശനിലയിൽ കണ്ടെത്തിയ വിദേശ വനിത മരിച്ചു

വ‍ർക്കല വെറ്റക്കട ബീച്ചിൽ അവശ നിലയിൽ കണ്ടെത്തിയ വിദേശ വനിത മരിച്ചു. 35നും 40നും ഇടയിൽ പ്രായം തോന്നിക്കുന്ന റഷ്യൻ സ്വദേശിനിയാണ് മരിച്ചത്. സ്ത്രീയുടെ ശരീരത്തിൽ മുറിവുകളും ചതവുകളും ഉണ്ട്. തിരയിൽപെട്ട് അപകടം സംഭവിച്ചതാണെന്ന് ആണ് പ്രാഥമിക നിഗമനം.

യുവതി അവശ നിലയിൽ നീന്തുന്നത് തീരത്ത് സർഫിങ് നടത്തുന്ന സംഘം കാണുകയായിരുന്നു. സർഫിങ് സംഘത്തിൽ ഉള്ളവർ കടലിലേക്ക് നീന്തി ഇവരെ കരയ്ക്കെത്തിച്ചു കൃത്രിമ ശ്വാസം നൽകി വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അയിരൂർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.

Read more

ഇടവയിലെ ഒരു റിസോർട്ടിൽ താമസിച്ചു വരികയായിരുന്ന യുവതിയാണ് മരിച്ചത്. നീന്തുന്നതിനിടെ അപകടത്തില്‍ പെട്ടതാണോ, യുവതിയുടെ കൂടെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നത് ഉള്‍പ്പെടെ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.