ബ്രഹ്‌മപുരത്ത് വീണ്ടും തീ പിടുത്തം, വലിയ തോതില്‍ പുക ഉയരുന്നു, ആശങ്ക വേണ്ടെന്ന് കളക്ടര്‍

ബ്രഹ്‌മപുരത്ത് വീണ്ടും തീപിടുത്തം. സെക്ടര്‍ ഒന്നിലെ മാലിന്യങ്ങള്‍ക്കാണ് തീപിടിച്ചത്. ഫയര്‍ ഫോഴ്‌സിന്റെ രണ്ടു യൂണിറ്റുകള്‍ നിലവില്‍ സ്ഥലത്തെത്തി തീഅണക്കാന്‍ശ്രമിക്കുന്നുണ്ട്. ആശങ്കപ്പെടാന്‍ ഒന്നുമില്ലന്ന് ജില്ലാ കളക്റ്റര്‍ അറിയിച്ചു. ഇന്ന് തന്നെ പൂര്‍ണ്ണമായും തീ അണക്കും എന്നാണ് കളക്റ്റര്‍ ഉറപ്പുനല്‍കിയിരിക്കുന്നത്.

തീപിടുത്തെ തുടര്‍ന്ന്് സെക്ടര്‍ ഒന്നില്‍ നിന്നും വലിയ തോതില്‍ പുക ഉയരുകയാണ്. മണ്ണമാന്ത്രി യന്ത്രങ്ങള്‍ ഉപയോഗിച്ച് മാലിന്യങ്ങള്‍ ഇളക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. മാലിന്യങ്ങള്‍ ഇളക്കിമാറ്റിയാല്‍ മാത്രമേ തീ പിടുത്തം നിയന്ത്രിക്കാന്‍ കഴിയുകയുള്ളു.

അതേ സമയം ഈ തീപിടുത്തത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. ബ്രഹ്‌മപുരത്തേക്ക പ്‌ളാസ്റ്റിക്ക് മാലിന്യം കൊണ്ടുവരില്ലന്ന്് മുഖ്യമന്ത്രിയും മന്ത്രിമാരും ഉറപ്പുനല്‍കിയിട്ടും വീണ്ടും പ്‌ളാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടു വന്നു തള്ളുകയാണെന്ന് ജനങ്ങള്‍ ആരോപിക്കുന്നുണ്ട്.സ്ഥലത്ത് നാട്ടുകാര്‍   പ്രതിഷേധിക്കുകയാണ്. ആശങ്ക വേണ്ടെന്ന് മന്ത്രി എം ബി  രാജേഷും അറിയിച്ചിട്ടുണ്ട്.