വനിതാ യൂട്യൂബ് വ്‌ളോഗര്‍ എംഡിഎംഎയും കഞ്ചാവുമായി പിടിയില്‍; പൂട്ടുവീണത് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് നടത്തിയ കച്ചവടം

കൊച്ചിയില്‍ എംഡിഎംഎയും കഞ്ചാവുമായി വനിതാ യൂട്യൂബ് വ്‌ളോഗര്‍ പിടിയില്‍. എറണാകുളം കുന്നത്തുനാട് കാവുംപുറം സ്വദേശിനിയായ സ്വാതി കൃഷ്ണ(28)യാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കാലടിക്ക് സമീപം മറ്റൂരില്‍ വച്ചാണ് സ്വാതി പിടിയിലായത്. കഴിഞ്ഞ കുറച്ച് നാളുകളായി സ്വാതിയെ എക്‌സൈസ് നിരീക്ഷിച്ച് വരുകയായിരുന്നു.

പിടിയിലാകുമ്പോള്‍ സ്വാതിയുടെ കൈവശം 2.781 ഗ്രാം എംഡിഎംഎയും 20ഗ്രാം കഞ്ചാവും ഉണ്ടായിരുന്നു. യൂട്യൂബ് വ്‌ളോഗിങിന്റെ മറവില്‍ ലഹരി വില്‍പ്പന നടത്തിയിരുന്ന യുവതി ലക്ഷ്യം വച്ചിരുന്നത് എറണാകുളം നഗരത്തിലെ വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികളെയും യുവതി യുവാക്കളെയും ആണെന്ന് എക്‌സൈസ് അറിയിച്ചു.

Read more

എറണാകുളം നഗരത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യുവതി യുവാക്കള്‍ക്ക് സിന്തറ്റിക് ലഹരി എത്തിച്ച് നല്‍കുന്ന പ്രധാനിയാണ് പിടിയിലായ സ്വാതിയെന്ന് എക്‌സൈസ് വ്യക്തമാക്കി. സ്വാതിയുടെ സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്ന് പരിശോധിച്ച് വരുന്നതായും എക്‌സൈസ് കൂട്ടിച്ചേര്‍ത്തു.