എറണാകുളം- വേളാങ്കണ്ണി പ്രത്യേക തീവണ്ടി സ്ഥിരപ്പെടുത്തി; തീര്‍ഥാടകകേന്ദ്രത്തിലേക്കുള്ള ട്രെയിനിന്റെ സമയക്രമം പുറത്തുവിട്ട ദക്ഷിണറെയില്‍വേ

ട്രെയിനിന്റെ സമയക്രമം ദക്ഷിണറെയില്‍വേ പുറത്തുവിട്ടു. ആഴ്ചയില്‍ രണ്ടുദിവസമാണ് സര്‍വീസ് നടത്തുക. ആദ്യസര്‍വീസ് സെപ്റ്റംബര്‍ 25-ന് ആരംഭിക്കും.

എറണാകുളം-വേളാങ്കണ്ണി (16361) തിങ്കള്‍, ശനി ദിവസങ്ങളില്‍ എണാകുളത്തുനിന്ന് ഉച്ചയ്ക്ക് ഒന്നിന് തിരിച്ച് അടുത്തദിവസം രാവിലെ 5.45-ന് വേളാങ്കണ്ണിയില്‍ എത്തും. തിരിച്ചുള്ള ആദ്യസര്‍വീസ് സെപ്റ്റംബര്‍ 26-നാണ്. ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ വേളാങ്കണ്ണിയില്‍നിന്ന് വൈകീട്ട് 6.40-ന് പുറപ്പെട്ട് 11.40-ന് എറണാകുളത്ത് എത്തും.

കേരളത്തില്‍ കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം, കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. മുന്‍കൂര്‍ റിസര്‍വേഷന്‍ 27-ന് ഞായറാഴ്ച രാവിലെ എട്ടുമുതല്‍.