കൊച്ചിയിൽ അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം ഊർജിതമാക്കി ഇഡി. അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനകളിൽ പ്രതികൾ തട്ടിപ്പിനായി ഉപയോഗിച്ച നിർണായക രേഖകളും വ്യാജരേഖകളും ഇഡി കണ്ടെടുത്തു.
കേസിൽ ഉൾപ്പെട്ട പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അവയവക്കടത്തിലൂടെ സമ്പാദിച്ച പണം എവിടേക്കാണ് കൈമാറ്റം ചെയ്യപ്പെട്ടതെന്ന് കണ്ടെത്താനാണ് ഈ നീക്കം.
Read more
ബാങ്ക് അക്കൗണ്ടുകൾ വഴി നടന്ന സാമ്പത്തിക ഇടപാടുകളുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനായി ബാങ്ക് അധികൃതരുമായും ഇഡി സഹകരിക്കുന്നുണ്ട്. പോലീസും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സംയുക്തമായാണ് കേസിൽ നിർണായക നീക്കങ്ങൾ നടത്തുന്നത്.







