ഡോ. സരിന്‍ കെ.പി.സി.സി ഡിജിറ്റല്‍ മീഡിയാ സെല്‍ കണ്‍വീനറാകും

അനില്‍ ആന്റെണിക്ക് പകരം കെ പി സി സി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായി ഡോ. സരിനെ നിയമിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന സരിന്‍ സിവില്‍ സര്‍വ്വീസ് രാജിവച്ചാണ് രാഷ്ട്രീയത്തിലറങ്ങിയത് . ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബി ബി സി ഡോക്യുമെന്ററി പരാമര്‍ശത്തില്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് ഏ കെ ആന്റെണിയുടെ മകന്‍ അനില്‍ ആന്റെണിക്ക് ഡിജിറ്റല്‍ മീഡിയാ സെല്‍ കണ്‍വീനര്‍ സ്ഥാനം ഒഴിയേണ്ടി വന്നത് .

കെ പി സി സി ഡിജിറ്റല്‍ മീഡിയ സെല്‍ പുനസംഘടിപ്പിക്കാനും തിരുമാനിച്ചിട്ടുണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍, ബിആര്‍എം ഷെഫീര്‍, നിഷ സോമന്‍, ടിആര്‍, രാജേഷ്.താരാ ടോജോ അലക്‌സ് വീണ നായര്‍ എന്നിവരെ അംഗങ്ങളായി പരിഗണിക്കുമെന്നും സൂചനയുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്റെ സാമൂഹ്യമാധ്യമങ്ങളുടെ നടത്തിപ്പ് വന്‍ പരാജയമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. അത് കൊണ്ട് സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട് പുതിയ നേതൃത്വം കോണ്‍ഗ്രസിന് വേണമെന്ന അഭിപ്രായവും വ്യാപകമായി ഉയര്‍ന്നിരുന്നു.