കുമ്മനം തോറ്റാല്‍ മൊട്ടയടിക്കും; വാക്ക് പാലിച്ച് സംവിധായകന്‍ അലി അക്ബര്‍

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ വിജയിച്ചില്ലെങ്കില്‍ താന്‍ തല മൊട്ടയടിക്കും എന്ന് കൊടുത്ത വാക്ക് പാലിച്ച് സംവിധായകന്‍ അലി അക്ബര്‍. കൂടാതെ ചിത്രം പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കുകയും ചെയ്തു.

“പ്രിയ കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാര്‍ തോല്‍പ്പിക്കുമെന്ന് കരുതിയിരുന്നില്ല, പറഞ്ഞ വാക്ക് പാലിക്കുന്നു മൊട്ടയടിച്ചു, എത്ര തന്തക്കുപിറന്നവന്‍ എന്ന് ചോദിക്കുന്നവരോട് പറയാം ഒറ്റത്തന്തയ്ക്ക്, ഇതേപോലെ പലതും പലരും പറഞ്ഞിരുന്നു അവരോടും ചോദിക്കണം എത്ര തന്തയ്ക്ക് പിറന്നവനെന്നു.

കൂടെ നിന്നവരോടും, മോദിയെ വീണ്ടും തിരഞ്ഞെടുത്തവര്‍ക്കും നന്ദി, കേരളത്തില്‍ ബിജെപി എത്ര വോട്ട് അധികമായി നേടി എന്നതൊക്കെ നമുക്ക് വഴിയേ വിലയിരുത്താം…” അലി ഫെയ്സ്ബുക്കില്‍ കുറിച്ചു.

പൈ ബ്രദേഴ്സ്, ജൂനിയര്‍ മാന്‍ഡ്രേക്, ബാംബൂ ബോയ്‌സ്, സീനിയര്‍ മാന്‍ഡ്രേക് എന്നീ ജനപ്രിയ ചിത്രങ്ങളുടെ സംവിധായകനാണ് അലി അക്ബര്‍. ഗാന രചയിതാവും, തിരക്കഥാകൃത്തും കൂടിയാണ്.