നവീൻ ബാബുവിന്‍റെ മരണം; പരാതിക്കാരൻ പ്രശാന്തിന് ക്ലീൻ ചിറ്റ്, കേസിന്റെ ഭാഗമാക്കില്ല

എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പരാതിക്കാരൻ പ്രശാന്തിന് ക്ലീൻ ചിറ്റ്. പ്രശാന്തിനെ കേസിന്റെ ഭാഗമാക്കില്ല. പരാതിയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലും കാര്യമായ അന്വേഷണമില്ലെന്നാണ് സൂചന. അതേസമയം കേസന്വേഷണം അവസാനഘട്ടത്തിലെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.

കേസിന് ദിവ്യയുടെ പ്രസംഗം മാത്രം അടിസ്ഥാനമാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പ്രശാന്തിനെ കേസിന്റെ ഭാഗമാക്കാൻ ആലോചനയില്ല. അതേസമയം കേസിലെ പ്രതി ദിവ്യയ്ക്ക് ലഭിച്ച ജാമ്യത്തിൽ ഹൈക്കോടതിയെ സമീപിക്കാനുള്ള ആലോചനയിലാണ് കുടുംബം.

അതേസമയം കോന്നി തഹസിൽദാർ ചുമതലയിൽ നിന്ന് ഒഴിവാക്കി പകരം മറ്റൊരു തസ്തിക നൽകണമെന്ന, എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ അഭ്യർത്ഥന റവന്യൂവകുപ്പ് പരിഗണിച്ചേക്കും. പത്തനംതിട്ട കളക്ട്രേറ്റിൽ സീനിയർ സൂപ്രണ്ട് തസ്തിക റവന്യൂ വകുപ്പ് മഞ്ജുഷയ്ക്ക് അനുവദിച്ചേക്കുമെന്നാണ് സൂചന.

Read more