'ശബരിമല പോരാട്ട നായിക' എല്‍ഡിഎഫ് സ്ഥാനാര്‍ഥി; വ്യാജപ്രചാരണം, കളക്ടര്‍ക്ക് പരാതി നല്‍കി സിപിഎം

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആകുന്നുവെന്ന വ്യാജ പ്രചാരണങ്ങളില്‍ പത്തനംതിട്ട ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കി സിപിഎം. റാന്നി പഞ്ചായത്ത് ഇരുപതാം വാര്‍ഡില്‍ ബിന്ദു അമ്മിണി മത്സരിക്കുന്നതായാണ് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടക്കുന്നത്. പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആണ് കലക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

‘ശബരിമല പോരാട്ട നായിക’ എന്ന തലക്കെട്ടോടെയാണ് കാര്‍ഡ് പ്രചരിക്കുന്നത്. അതേസമയം, താന്‍ മത്സരിക്കുന്നില്ലെന്നും വ്യാജ പ്രചാരണം നടക്കുന്നതായും വ്യക്തമാക്കി ബിന്ദു അമ്മിണിയും രംഗത്തെത്തിയിട്ടുണ്ട്. ഫേക്ക് പോസ്റ്ററും പ്രചരിപ്പിക്കുന്ന അക്കൗണ്ടും പങ്കുവച്ചാണ് ബിന്ദുവിന്റെ പോസ്റ്റ്.

Read more