കേരളത്തിൽ വീണ്ടും കോവിഡ് മരണം; കുഴഞ്ഞു വീണ് മരിച്ച തൃശൂരിലെ വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തിൽ കോവിഡ് രോ​ഗബാധ മൂലം ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ജൂലൈ അഞ്ചിന് കുഴഞ്ഞ് വീണ് മരിച്ച തൃശൂരിലെ അരിമ്പൂർ സ്വദേശി വത്സലയ്ക്കാണ് രോ​ഗം സ്ഥിരീകരിച്ചത്.

പോസ്റ്റ്മോർട്ടത്തിന് മുമ്പെടുത്ത സാമ്പിളിന്റെ ഫലമാണ് പോസിറ്റീവായത്. എന്നാൽ ഫലം വരുന്നതിന് മുമ്പ് ഇവരുടെ മൃതദേഹം സംസ്കരിച്ചതിനാൽ കോവിഡ് പ്രോട്ടോകോൾ പാലി‌ച്ചില്ല.

Read more

കോവിഡ് സ്ഥിരീകരിച്ച കെഎസ്ആർടിസി കണ്ടക്ടർ ഉണ്ടായിരുന്ന ബസ്സിൽ വത്സലയുടെ മകൾ യാത്ര ചെയ്തിരുന്നു. മകൾക്ക് ഇതുവരെ ലക്ഷണങ്ങൾ ഒന്നു കാണിച്ചിട്ടില്ല. എന്നാൽ ഇവരിൽ നിന്നാകാം വത്സലക്ക് രോഗം പിടിപെട്ടതെന്നാണ് നിഗമനം.