പെണ്‍കുട്ടികളുടെ അടിവസ്ത്രമഴിച്ച് പരിശോധന നടത്തിയ കൊല്ലത്തെ നീറ്റ് പരീക്ഷ വിവാദം; പരീക്ഷ വീണ്ടും നടത്തും

പെണ്‍കുട്ടികളുടെ അടിവസ്ത്രമഴിച്ച് പരിശോധന നടത്തി വിവാദമായ കൊല്ലത്തെ നീറ്റ് പരീക്ഷ വീണ്ടും നടത്തും. സെപ്റ്റംബര്‍ 4 ന് പരീക്ഷ നടത്തുക. സെപ്തംബര്‍ നാലിന് കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാമെന്ന് ദേശീയ പരീക്ഷാ ഏജന്‍സി അറിയിച്ചു.

രാജ്യത്ത് ആറിടങ്ങളിലാണ് പരീക്ഷ നടത്തുക. അപമാനത്തിന് ഇരയായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ സംബന്ധിച്ച അറിയിപ്പ് ലഭിച്ചു. നീറ്റ് പരീക്ഷക്കിടെ പെണ്‍കുട്ടികളുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ച നടപടി വിവാദമായിരുന്നു.

കൊല്ലം ആയൂരിലെ കോളേജില്‍ പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രമാണ് ഉദ്യോഗസ്ഥര്‍ അഴിച്ചു പരിശോധിച്ചത്. സംഭവത്തില്‍ അപമാനിതയായ ഒരു പെണ്‍കുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നല്‍കിയതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.

സൊണാലി ഫോഗട്ടിന്റെ ദുരൂഹ മരണം: വഴിത്തിരിവായി സിസിടിവി ദൃശ്യങ്ങള്‍