ചാനൽ ചർച്ചക്കിടെ വിവാദ പരാമർശം; എം.ബി രാജേഷിന്റെ പരാതിയിൽ എ. ജയശങ്കറിന് എതിരെ കേസെടുത്തു

ചാനൽ ചർച്ചക്കിടെ വ്യക്തിപരമായും കുടുംബത്തിന് എതിരെയും മോശം പരാമർശം നടത്തിയെന്ന കേരള നിയമസഭാ സ്പീക്കർ എംബി രാജേഷിന്റെ പരാതിയിൽ അഡ്വ ജയശങ്കറിനെതിരെ കേസെടുത്തു.

ഒറ്റപ്പാലം ജ്യുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതിയാണ് കേസെടുത്തത്. നവംബർ 20ന് നേരിട്ട് ഹാജരാകാൻ അഡ്വ ജയശങ്കറിനോട് കോടതി ആവശ്യപ്പെട്ടു.

വാളയാർ കേസിലെ പ്രതികളെ രക്ഷിച്ചത് നമ്മുടെ മുൻ എംപി എം ബി രാജേഷും അദ്ദേഹത്തിന്റെ ഭാര്യാസഹോദരനായിട്ടുള്ള നിധിൻ കണിച്ചേരിയും മുൻകൈ എടുത്താണ് എന്നായിരുന്നു ജയശങ്കറിന്റെ ആരോപണം.

Read more

2019 ഡിസംബർ ആറി ന് ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ നടന്ന ചർച്ചിക്കിടെയാണ് എം ജയശങ്കർ എം ബി രാജേഷിനെതിരെ വിവാദ പരാമർശം നടത്തിയത്.