പി വി അൻവർ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ അന്വേഷണണവുമായി വിജിലൻസ്. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പി വി അൻവർ 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പരാതിയിൽ മലപ്പുറം കെ എഫ് സി ഓഫീസിൽ വിജിലൻസ് പരിശോധന നടത്തി. തിരുവനന്തപുരത്ത് നിന്ന് എത്തിയ വിജിലൻസ് സംഘം പരിശോധന പൂർത്തിയാക്കി മടങ്ങി എന്നാണ് വിവരം. 2015 ൽ കെ എഫ് സിയിൽ നിന്ന് 12 കോടി കടം വാങ്ങിയ പി വി അൻവർ പിന്നീട് അത് തിരിച്ചടച്ചില്ലെന്നും ഇപ്പോൾ തിരികെ നൽകാനായുള്ളത് 22 കോടി രൂപയാണെന്നും പരാതിയിൽ പറയുന്നു.


