മുഖ്യമന്ത്രിയെ വിശ്വസ്തർ കുഴിയിൽ ചാടിക്കുന്നു, എം ആർ അജിത്കുമാർ നോട്ടോറിയസ് ക്രിമിനല്‍; രൂക്ഷ വിമർശനവുമായി പി വി അൻവർ

മുഖ്യമന്ത്രി പിണറായി വിജയനെ വിശ്വസ്തർ കുഴിയിൽ ചാടിക്കുന്നുവെന്ന് പിവി അന്‍വര്‍ എംഎല്‍എ. എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ പ്രതികരിക്കുകയായിരുന്നു പിവി അന്‍വര്‍. എം ആർ അജിത്കുമാർ നോട്ടോറിയസ് ക്രിമിനലാണെന്നും അയാൾ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും പിവി അന്‍വര്‍ പറഞ്ഞു.

ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാർ അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിനെ മാതൃകയാക്കുന്നുവെന്നും പി വി അൻവർ കുറ്റപ്പെടുത്തി. അജിത്ത് കുമാറിന്‍റെ ഭാര്യക്ക് സ്ത്രീയെന്ന പരിഗണന നൽകി ഇപ്പോൾ വിടുന്നു. ആവശ്യം വരികയാണെങ്കിൽ ചില കാര്യങ്ങൾ പറയാമെന്നും പിവി അന്‍വര്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് 29 വകുപ്പുകളുണ്ട്. മുഖ്യമന്ത്രിയെ വിശ്വസ്തർ കുഴിയിൽ ചാടിക്കുന്നുവെന്നും പൊളിറ്റക്കൽ സെക്രട്ടറി പി.ശശി പരാജയമാണെന്നും പിവി അൻവർ പറഞ്ഞു. പൊളിറ്റിക്കൽ സെക്രട്ടറിയെയും, എഡിജിപിയെയും മുഖ്യമന്ത്രി വിശ്വസിച്ചാണ് ചുമതലകൾ ഏൽപ്പിച്ചത്. അവര്‍ അത് കൃത്യമായി ചെയ്തില്ലെന്നും പിവി അന്‍വര്‍ കുറ്റപ്പെടുത്തി.

Read more