എറണാകുളം അങ്കമാലി അതിരൂപതയിൽ വൈദികരുടെ പ്രതിഷേധത്തിനിടെ സംഘർഷം; വിശ്വാസികൾ ഏറ്റുമുട്ടി

എറണാകുളം അങ്കമാലി അതിരൂപതയിൽ വൈദികരുടെ പ്രതിഷേധത്തിനിടെ സംഘർഷം. വിശ്വാസികൾ തമ്മിൽ ഏറ്റുമുട്ടി. വൈദികരുടെ പ്രതിഷേധ പ്രാർത്ഥനയ്ക്കിടെയാണ് സംഭവം. പൊലീസ് ഇടപെട്ടാണ് സംഘർഷം അവസാനിപ്പിച്ചത്. ഇന്നലെയാണ് സംഘർഷം ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ അടക്കം പുറത്ത് വന്നു.