വൈറ്റില ഹബ്ബില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം; ഡ്രൈവര്‍ക്ക് കുത്തേറ്റു

 

എറണാകുളം വൈറ്റില ഹബ്ബില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് കുത്തേറ്റു. ബസ് ഡ്രൈവര്‍ ഷൈജുവിനാണ് കുത്തേറ്റത്.രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് ആക്രമണത്തില്‍ കലാശിച്ചത്.

എറണാകുളം – ഗുരുവായൂര്‍ റൂട്ടിലോടുന്ന ആറ്റുപറമ്പത്ത് എന്ന ബസിലെ ഡ്രൈവര്‍ക്കാണ് കുത്തേറ്റത്. സംഭവത്തില്‍ മറ്റൊരു ബസിലെ കണ്ടക്ടറായ രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. സമയത്തിന്റെ പേരിലാണ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

സംഘര്‍ഷത്തിനിടെ കയ്യിലുണ്ടായിരുന്ന പേനാക്കത്തി ഉപയോഗിച്ച് രാധാകൃഷ്ണന്‍ ആക്രമിക്കുകയായിരുന്നു. ഷൈജുവിന് നെഞ്ചിനാണ് പരിക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് മരട് പൊലീസാണ് രാധാകൃഷ്ണനെ കസ്റ്റഡിയിലെടുത്തത്.