മുഖ്യമന്ത്രിയുടെ മകനെ ഉടൻ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ വിഭാഗത്തിനും ഇഡി ഡയറക്ടർക്കും പരാതി നൽകി അനിൽ അക്കര. ലൈഫ് മിഷൻ തട്ടിപ്പിൽ ഇഡി 2023ൽ മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് അയച്ച സമൻസിൽ തുടർ നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് പരാതി.
വിവേക് കിരണിന് ഇഡി അയച്ച സമൻസിൽ അടിമുടി ദുരൂഹത തുടരുകയാണ്. വിവേകിൻറെ സമൻസിലെ തുടർനടപടികളെല്ലാം പിന്നീട് മരവിച്ചിരുന്നു. വിവേക് ഹാജരായതുമില്ല. അതിലാണ് ദുരൂഹത. കേസിലെ പ്രതിയായ സ്വപ്ന സുരേഷ് അടക്കമുള്ളവർ കേസ് കത്തി നിന്ന 2023ൽ മുഖ്യമന്ത്രിയുടെ മകനെതിരെ ആരോപണം ഉയത്തിയിരുന്നു. കേസിലെ മറ്റൊരു പ്രതി യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ പ്രതിചേർത്തതും പിന്നീട് അറസ്റ്റ് ചെയ്തതും.
Read more
മകന് സമൻസ് കിട്ടിയത് മുഖ്യമന്ത്രിയുടെ പാർട്ടി ഫോറങ്ങളിൽ അറിയിച്ചിരുന്നില്ലെന്നാണ് വിവരം. രാജ്യത്തെ പ്രതിപക്ഷ നേതാക്കള ഇഡി ഉപയോഗിച്ച് കേന്ദ്ര സർക്കാർ വേട്ടയാടുന്നുവെന്നാണ് സിപിഎം എന്നും ഉന്നയിച്ചത്. എന്നിട്ടും മകന് കിട്ടിയ നോട്ടീസ് മുഖ്യമന്ത്രി എന്ത് കൊണ്ട് മറച്ചുവെച്ചു എന്നതിന് ഉത്തരമില്ല.







