'വീഡിയോ ഓണ്‍ ഡിമാന്‍ഡ്' വിഭാഗത്തില്‍ തങ്ങളാണ് മുന്നിലെന്ന് മീഡിയ വണ്‍; കൃത്യം കണക്ക് പ്രകാരം മുന്നില്‍ ഞങ്ങളെന്ന് മനോരമ ന്യൂസും, റേറ്റിംഗില്‍ പോര്

വീഡിയോ ഓണ്‍ ഡിമാന്‍ഡ് എന്ന വിഭാഗത്തില്‍ തങ്ങളാണ് മുന്നില്‍ എന്ന് മീഡിയ വണ്‍. എന്നാല്‍ ഫെയ്സ്ബുക്കിലും യൂട്യൂബിലും ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള മലയാളം ടിവി തങ്ങളാണെന്ന് മനോരമ ന്യൂസും. മലയാളത്തിലെ വാര്‍ത്താചാനലുകളുടെ റേറ്റിംഗ് മത്സരം തുറന്ന പോരിലെത്തി നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലെ റേറ്റിംഗ് സംബന്ധിച്ചുള്ള മത്സരത്തിലേക്ക് ഇരു ചാനലുകളും എത്തിയിരിക്കുന്നത്.

“ഒന്നും തോന്നല്ലേ, ഇതാണ് ശരിയായ കണക്ക്’ എന്ന തലക്കെട്ടോടെ മീഡിയ വണ്‍ പുറത്തുവിട്ട കണക്കുപ്രകാരം റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് മീഡിയ വണ്ണും രണ്ടാം സ്ഥാനത്ത് മനോരമ ന്യൂസുമാണ്. ഈ കണക്കുകള്‍ പ്രകാരം മൂന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ് ന്യൂസാണ്.

എന്നാല്‍ മീഡിയ വണ്ണിന്റെ ഈ പ്രഖ്യാപനം വന്നതോടെ മറുപടിയുമായി മനോരമയും പുറത്തിറക്കി തങ്ങളുടെ റേറ്റിംഗ് നിലവാരം. ‘ഒരു കണക്കിന് ഒപ്പിച്ചതല്ല, കൃത്യം കണക്കാണ്’, ഫെയ്സ്ബുക്കിലും യൂട്യൂബിലും ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള മലയാളം ടിവി മനോരമ ന്യൂസ് ആണെന്നായിരുന്നു അവരുടെ പരസ്യം.

മനോരമയുടെ പരസ്യം വന്നതിന് പിന്നാലെ മനോരമ നൃൂസ് അവകാശപ്പെടുന്നത് ശരിയാണെന്ന് പറഞ്ഞ് മീഡിയ വൺ രംഗത്തെത്തി.

Image may contain: text that says "NEWS MEDOA ine news ഒരു കണക്കിന് ഒപ്പിച്ചതല്ല, കൃത്യം കണക്ക്. ഫെയ്‌സ്ബുക്കിലും യൂട്യൂബിലും ഏറ്റവും കൂടുതൽ കാഴ്‌ചക്കാരുള്ള മലയാളം ടിവി ചാനൽ മനോരമ ന്യൂസ് യുട്യൂബ് ഫെയ്‌സ്ബുക്ക് 28.4 M 26.0 M 16.3 M 12.8 M f മനോരമ ന്യൂസ് മീഡിയ വൺ ന്യൂസ് മാതൃഭുമി ന്ുസ് August -14, (Lve മനോരമേ ന്യൂസ് ജീഡിയ വൺ ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് socia 67.4M 23.7M 19.6 14.8 Facebook 2020 മനോരമ ന്യൂസ് പറയുന്നതും കുത്യം. ഫേസ്ബുക്കിൽ നോൺ ലൈവ്+ ലൈവ് മനോരമ ഒന്നാമത് തന്നെ. നോൺ ലൈവ് മാത്രമെടുത്താൽ ഒന്നാമത് മീഡിയവൺ mediaonetv.in"