പി എം ശ്രീ പദ്ധതിയിൽ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ലെന്ന് ആവർത്തിച്ച് മുൻ മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നും ലഭിച്ചത് SSK ഫണ്ടാണെന്നും വി ശിവൻകുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാദങ്ങൾ വാസ്തവവിരുദ്ധമാണെന്ന് പറഞ്ഞ വി ശിവൻകുട്ടി, ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വെല്ലുവിളിക്കുകയാണെന്നും വ്യക്തമാക്കി.
പി എം ശ്രീ പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിൽ നിന്ന് ഒരു ആനുകൂല്യവും സ്വീകരിച്ചിട്ടില്ലെന്നാണ് വി ശിവൻകുട്ടി പറയുന്നത്. കോടതിയെ സമീപിക്കും എന്ന നില വന്നപ്പോൾ ആണ് കേന്ദ്രം ഫണ്ട് അനുവദിച്ചത്. പി എം ശ്രീയും ഈ ഫണ്ടുമായി യാതൊരു ബന്ധവും ഇല്ല. ലഭിച്ച 99 കോടി രൂപയും പി എം ശ്രീയുമായി യാതൊരു ബന്ധവും ഇല്ല. പി എം ശ്രീയുടെ ഭാഗമായി ഒന്നും സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല.
Read more
എഗ്രിമെന്റിൽ നിന്ന് പിന്മാറാൻ യാതൊരു തടസവും ഇല്ല. ഒരു നടപടി ക്രമവും ഇതുവരെ തുടങ്ങിയിട്ടില്ല. BJP യുമായി ഒത്തുചേർന്ന് പോകാൻ ആണെങ്കിൽ സർക്കാരിന് ഇതുമായി മുന്നോട്ട് പോകാമെന്നും ശിവൻകുട്ടി വിമർശിച്ചു. വ്യാജപ്രചാരണത്തിൽ നിന്ന് സർക്കാർ പിന്മാറണം.പിന്മാറാൻ യാതൊരു തടസവും ഇല്ല. പി എം ശ്രീ നടപ്പാക്കുന്നതിന് വേണ്ടി സ്കൂളുകളുടെ പട്ടിക കൊടുക്കണമായിരുന്നു. അത് എൽഡിഎഫ് സർക്കാർ കൊടുത്തിട്ടില്ലെന്ന് പറഞ്ഞ ശിവൻകുട്ടി, മുഖ്യമന്ത്രി കാര്യം മനസ്സിലാക്കാതെ സംസാരിക്കുന്നുവെന്നും വിമര്‍ശിച്ചു.







