ടി ടി ഇ ആയി അഭിനയിച്ച് പണം തട്ടിയ കാറ്ററിംഗ് ജോലിക്കാരന്‍ പിടിയില്‍

ട്രെയിന്‍ ടിക്കറ്റ് എക്‌സാമിനറായി ആള്‍മാറാട്ടം നടത്തി യാത്രക്കാരില്‍ നിന്നും പണം തട്ടിയ കാറ്ററിംഗ് ജീവനക്കാര്‍ പിടിയില്‍. തിരുവനന്തപുരം റെയില്‍വേക്ക് കീഴിലുളള അംഗീകൃത കാറ്ററിംഗ് സര്‍വ്വീസിലെ ജീവനക്കാരനായ കൊയിലാണ്ടി സ്വദേശി ഫൈസല്‍ ആണ് പിടിയിലായത്. മലബാര്‍ എക്‌സ്പ്രസില്‍ ഇന്നലെ ആലുവക്കും മാളക്കും ഇടക്കായിരുന്നു സംഭവം.

മദ്യപിച്ചിരുന്ന ഇയാള്‍ സ്‌ളീപ്പര്‍ കോച്ചില്‍ കയറിയ ലോക്കല്‍ ടിക്കറ്റുകാരില്‍ നിന്നും ഫൈന്‍ ആയി 100 രൂപ വച്ച് മേടിക്കുകയായിരുന്നു. ടി ടി ഇ മാര്‍ ഉപയോഗിക്കുന്ന കോട്ടും, അതില്‍ തിരുവനന്തപുരം റെയില്‍ കാറ്ററിംഗിന്റെ എംബ്‌ളവും ഉണ്ടായിരുന്നത് കൊണ്ട് യാത്രക്കാര്‍ സംശയച്ചില്ല. ‘ ഫൈന്‍’ വാങ്ങിച്ചതിന് ശേഷം റസീപ്റ്റ് നല്‍കാതെ ഇയാള്‍ ടിക്കറ്റിന്റെ മറുപുറത്ത് പണം കൈപ്പറ്റിയതായി എഴുതി നല്‍കുകയായിരുന്നു. അതിന് ശേഷം ഇയാള്‍ എ സി കംപാര്‍ട്ട്‌മെന്റില്‍ കയറി ഇരുന്നപ്പോഴാണ് ഒറിജനല്‍ ടി ടി ഇ യുടെ പിടിയിലായത്.

Read more

ഇയാള്‍ക്കെതിരെ ആള്‍മാറാട്ടം, പണം തട്ടിപ്പിനും കേസെടുത്തിട്ടുണ്ട്. ഇതിന് മുമ്പ് കുററകൃത്യങ്ങളൊന്നം ചെയ്ത ചരിത്രം ഇല്ലാത്തത് കൊണ്ട് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.