ജാതി അധിക്ഷേപം നടത്തിയ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ നൗഷാദിനെതിരെയാണ് കേസ്. കോഴിക്കോട് പെരുവയല്‍ സ്വദേശിയായ, മുന്‍ ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷന്‍ അഡ്മിനിസട്രേഷനായി വിരമിച്ച ബാബുരാജാണ് പരാതി നല്‍കിയത്.
Read more
ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നും, അസഭ്യം പറഞ്ഞെന്നുമാണ് പരാതി. പട്ടികജാതി ചെറുമ വിഭാഗത്തില്‍ പെടുന്ന ആളാണ് ബാബുരാജ്. നീ ചെറുമന് അധികാരപണി കിട്ടിയ കളിയല്ലേ കളിച്ചതെന്നു ചോദിച്ച് അധിക്ഷേപിച്ചെന്നും, അസഭ്യം പറഞ്ഞെന്നും പരാതിയില്‍ പറയുന്നു. എസ്‌സി എസ്ടി വകുപ്പുകള്‍ ചുമത്തി കോഴിക്കോട് നല്ലളം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ എ എം സിദ്ധിഖിനാണ് കേസന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.







