ഉപതിരഞ്ഞെടുപ്പ്: ആലപ്പുഴയില്‍ സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റ് പിടിച്ച് ബി.ജെ.പി, കോഴിക്കോട് യു.ഡി.എഫ് അട്ടിമറി

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തദ്ദേശഭരണസ്ഥാപനങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പു ഫലം വന്നുതുടങ്ങി. ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സിറ്റിങ് സീറ്റില്‍ ബിജെപി ജയിച്ചു.

സിപിഎം മൂന്നാം സ്ഥാനത്ത്. സിപിഎം അംഗം തുടര്‍ച്ചയായി യോഗങ്ങള്‍ക്കു ഹാജരാകാത്തതിനാല്‍ അയോഗ്യനായതിനാലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. വോട്ട് നില- ബിജെപി 286, കോണ്‍ഗ്രസ് 209, സിപിഎം 164.

മുതുകുളം നാലാം വാര്‍ഡിലും പാണ്ടനാട് ഏഴാം വാര്‍ഡിലും യുഡിഎഫ് വിജയിച്ചു. കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് അട്ടിമറി വിജയം നേടി. യുഡിഎഫ് സ്ഥാനാര്‍ഥി റസീന പൂക്കോട് 272 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു.