കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കുടുംബവീട്ടില്‍ മോഷണം നടന്ന സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. കൊല്ലം മാടനടയിലെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വീടിനോട് ചേര്‍ന്ന ഷെഡില്‍നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളും മോഷ്ടാക്കള്‍ കടത്തിയെന്ന് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മോഷണ വിവരം പുറത്തുവന്നത്. പൂട്ടിക്കിടന്ന വീടിന് സമീപത്തെ ഗ്രില്‍ ഷെഡില്‍നിന്നാണ് സാധനങ്ങല്‍ കവര്‍ന്നത്. ഗ്രില്‍ അറുത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. ഒരു ബന്ധു വീട്ടിലെത്തിയപ്പോള്‍ ഗ്രില്‍ തകര്‍ത്ത നിലയിലായിരുന്നു. തുടര്‍ന്ന് കൊല്ലം പൊലീസില്‍ വിവരം അറിയിച്ചു.
Read more
സംശയമുള്ള രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരാണോ മോഷണം നടത്തിയതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.