ബി.​ജെ.​പി മ​ത്സ​രി​ച്ച അഞ്ചു മണ്ഡ​ല​ങ്ങ​ളി​ൾ ബി.ഡി.ജെ.എസ്​ കാലുവാരി, പാർട്ടി വോട്ടിലും ചോർച്ച; കമ്മീഷന് മൊഴി നൽകി ബി.ജെ.പി നേതാക്കൾ

ആലപ്പുഴയിൽ നി​യ​മ​സ​ഭ തിര​ഞ്ഞെ​ടു​പ്പി​ൽ ബി.​ഡി.​ജെ.​എ​സ് കാ​ലു​വാ​രി​യെ​ന്ന് ബി.ജെ.​പി നേ​താ​ക്ക​ൾ. കു​ട്ട​നാ​ട്ടി​ൽ മു​ൻ ബി.​ഡി.​ജെ.​എ​സ് നേ​താ​വ് സു​ഭാ​ഷ് വാ​സു​വി​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ എ​തി​രാ​യി പ്ര​വ​ർ​ത്തി​ച്ചെ​ന്നാണ് നേ​താ​ക്ക​ൾ പ​റയുന്നത്. ബി.​ജെ.​പി മ​ത്സ​രി​ച്ച അഞ്ചു മണ്ഡ​ല​ങ്ങ​ളി​ൾ ബി.​ഡി.​ജെ.​എ​സ് കാ​ലു​വാ​രിയെന്ന് തിരഞ്ഞെടു​പ്പ്​ പ​രാ​ജ​യ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന ക​മ്മീ​ഷ​ൻ മു​മ്പാ​കെ ബി.​ജെ.​പി നേ​താ​ക്ക​ൾ മൊ​ഴി​ന​ൽ​കി.

എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ നി​ല​പാ​ട് മ​ക​ൻ പ്ര​സി​ഡ​ൻ​റാ​യ ബി.​ഡി.​ജെ.​എ​സ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു ​പോ​ലും ഗു​ണ​ക​ര​മാ​യി​രു​ന്നി​ല്ല. ചേ​ർ​ത്ത​ല, അരൂ​ർ, കു​ട്ട​നാ​ട്, കാ​യം​കു​ളം മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ബി.​ഡി.​ജെ.​എ​സ് മ​ത്സ​രി​ച്ച​ത്. ഇവിട​ങ്ങ​ളി​ൽ​പോ​ലും എ​സ്.​എ​ൻ.​ഡി.​പി യോ​ഗം പ്രവ​ർ​ത്ത​ക​ർ ബി.​ഡി.​ജെ.​എ​സി​നെ അ​നു​കൂ​ലി​ച്ചി​ല്ല.

കു​ട്ട​നാ​ട്ടി​ൽ മു​ൻ ബി.​ഡി.​ജെ.​എ​സ് നേ​താ​വ് സു​ഭാ​ഷ് വാ​സു​വി​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ എ​തി​രാ​യി പ്ര​വ​ർ​ത്തി​ച്ചു. കാ​യം​കു​ള​ത്തെ ബി.​ഡി.​ജെ.​എ​സ്‌ സ്ഥാ​നാ​ർ​ഥി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മൈ​ക്രോ ഫി​നാ​ൻ​സ് ക്ര​മ​ക്കേ​ട് വി​വാ​ദ​മാ​ക്കാ​ൻ അ​വി​ട​ത്തെ ചി​ല നേ​താ​ക്ക​ൾ പ്ര​വ​ർ​ത്തി​ച്ചു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ, മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, മ​ണ്ഡ​ലം കോ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, മു​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രി​ൽ​നി​ന്നാ​ണ് മൊ​ഴി​യെ​ടു​ത്ത​ത്.