ചത്തീസ്ഗഢ് മുഖ്യമന്ത്രിക്കെതിരെ വിവാദ പ്രസ്താവനയുമായി ബി ജെ പി ജനറല്‍ സെക്രട്ടറി ഡി. പുരന്ദേശ്വരി. തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒന്ന് തുപ്പിയാല്‍ മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും അദ്ദേഹത്തിന്റെ മന്ത്രിസഭയും തെറിച്ച് പോകുമെന്നായിരുന്നു പുരന്ദേശ്വരിയുടെ പരാമർശം.
2023 നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തിലെത്തിക്കാൻ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തനം നടത്താന്‍ ബിജെപി പ്രവര്‍ത്തകരോട് സംവദിക്കുന്നതിനിടയിലാണ് വിവാദ പരാമര്‍ശം. ചത്തീസ്ഗഢിന്റെ ചുമതലയുള്ള ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറിയാണ് പുരന്ദേശ്വരി. എന്നാല്‍, ആരെങ്കിലും ആകാശത്തേക്ക് തുപ്പിയാല്‍ അത് സ്വന്തം മുഖത്താണ് വീഴുകയെന്ന് ഭൂപേഷ് ഭാഗലും മറുപടി പറഞ്ഞു.
Read more
”ഒരു നിശ്ചയദാര്‍ഢ്യത്തോടെ പ്രവർത്തിക്കാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. നിങ്ങൾ തിരിഞ്ഞ് നിന്ന് ഒന്ന തുപ്പിയാൽ ഭൂപേഷ് ബാഗേലും അദ്ദേഹത്തിന്റെ മുഴുവൻ മന്ത്രിസഭയും തെറിച്ച് പോകും. ഈ പ്രമേയത്തിലൂടെയാണ് നിങ്ങൾ പ്രവർത്തിക്കേണ്ടത്, നിങ്ങളുടെ കഠിനാദ്ധ്വാനത്തിലൂടെ, 2023 ൽ ബിജെപി തീർച്ചയായും അധികാരത്തിൽ വരും”-പുരന്ദേശ്വരി പറഞ്ഞു .
2014 ലാണ് പുരന്ദേശ്വരി കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്നത്. യു പി എ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു പുരന്ദേശ്വരി.







