ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്‍ നിയമസഭയില്‍; എതിര്‍ത്ത് പ്രതിപക്ഷം

ഗവര്‍ണ്ണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയമസഭയില്‍. ഇതില്‍ എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്തെത്തി. എന്നാല്‍ ബില്‍ അവതരണത്തിന് നിയമ പ്രശ്‌നം ഇല്ലെന്നു റൂളിംഗ് നല്‍കിയ സ്പീക്കര്‍ പ്രതിപക്ഷത്തിന്റ തടസ്സ വാദങ്ങള്‍ സ്പീക്കര്‍ തള്ളി.

വി സി നിയമനത്തിനുള്ള സെര്‍ച് കമ്മിറ്റിയിലെ മാറ്റം യുജിസി മാനദണ്ഡത്തിന് വിരുദ്ധം എന്ന് പിസി വിഷ്ണു നാഥ് ആരോപിച്ചു. ചാന്‍സലറുടെ അധികാരം പരിമിതപെടുത്താന്‍ ആണ് നീക്കമെന്നും, ഭേദഗതി ഭരണ ഘടനാ വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.

ബില്‍ യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധം അല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. കമ്മിറ്റിയില്‍ അംഗങ്ങള്‍ എത്ര വേണം ആരൊക്കെ ആകണം എന്ന് ചട്ടത്തില്‍ പറയുന്നില്ല. കമ്മിറ്റിയില്‍ കൂടുതല്‍ വിദഗ്ദരെ ഉള്‍പെടുത്താന്‍ ആണ് മാറ്റം. ഭരണ ഘടനാ വിരുദ്ധം അല്ലെന്നും ചാന്‍സലറുടെ അധികാരം കുറക്കില്ലെന്നും ആര്‍. ബിന്ദു പറഞ്ഞു.